തൃശൂരിൽ സ്കൂളിൽ വെച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു


 തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിലെ വിദ്യാർഥി ആദേശ്(10)നാണ് പാമ്പിന്‍റെ കടിയേറ്റത്. കുമരനെല്ലൂർ സ്വദേശിയാണ്. ആദേശിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ വാനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ സ്കൂൾ വളപ്പിൽ വച്ച് ആദേശിനെ അണലി പാമ്പാണ് കടിച്ചത്. ആദേശിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

You might also like

  • Straight Forward

Most Viewed