കല്ലടയാറില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


പത്തനാപുരം കല്ലടയാറില്‍ ഒഴുക്കില്‍പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. അപര്‍ണയുടെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട സ്ഥലത്ത് നിന്നും രണ്ട് കിലോ മീറ്റര്‍ മാറി പട്ടാഴി പൂക്കുന്നിമല കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മുതല്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. ഈ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടല്‍ സ്വദേശിയാണ് അപര്‍ണ. 

സെല്‍ഫി എടുക്കുന്നതിനെ മൂന്ന് കുട്ടികളാണ് പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ടത്. രണ്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. കുറ്റിമൂട്ടില്‍ കല്ലടയാറ്റിന്റെ കടവിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. സഹോദരങ്ങളായ അനുഗ്രഹ, അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. ഉച്ചഭക്ഷണത്തിന് ശേഷം സമീപത്തെ പുഴയ്ക്കരികിലേക്കെത്തി സെല്‍ഫി എടുക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂന്നുപേരും ഒന്നിച്ചാണ് പുഴയിലേക്ക് വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ എത്തിയാണ് രണ്ടു പേരെ രക്ഷിച്ചത്. 

You might also like

  • Straight Forward

Most Viewed