തൃശൂരിൽ വെസ്റ്റ്നൈൽ പനി ബാധിച്ചയാൾ മരിച്ചു

തൃശൂരില്‍ വെസ്റ്റ്‌നൈല്‍ പനി ബാധിച്ചയാള്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ജോബി(47)ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊതുകില്‍ നിന്നും പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണംവരെ സംഭവിക്കാം. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. കൊതുകിന്‍റെ കടിയേറ്റ് രണ്ടാഴ്ച കഴിയുന്പോഴായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ കൊതുകിന്‍റെ കടിയേറ്റ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ പ്രകടമായില്ലെന്നും വരാം. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമക്കുറവ് എന്നിവയ്ക്കും വഴിവെക്കാം. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ അടിയന്തരമായി ഗവ. ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.