എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഡാനിഷ് അന്തരിച്ചു


എസ്എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ മുണ്ടേരി സ്വദേശി മുഹമ്മദ് ഡാനിഷ് അന്തരിച്ചു. 16 വയസ്സായിരുന്നു. പടന്നൂട്ട് മീത്തലെ വീട്ടില്‍ മുത്ത്‌ലീബ്- നിഷാന ദമ്പതികളുടെ മകനാണ് ഡാനിഷ്.ചികിത്സക്കിടെ ഡാനിഷ് എഴുതിയ ചിറകുകള്‍ എന്ന ചെറുകഥാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പായല്‍ ബുക്‌സ് പുറത്തിറക്കിയ 'ചിറകുകള്‍' കഥാസമാഹാരം കഴിഞ്ഞവര്‍ഷം അല്‍ ഹുദ സ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കഥാകൃത്ത് കെ.ടി. ബാബുരാജാണ് പ്രകാശനം നിര്‍വഹിച്ചത്. മൃതദേഹം മുണ്ടേരി പാറാല്‍ പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി.

You might also like

  • Straight Forward

Most Viewed