അതിമാരക മയക്കുമരുന്നായ പോപ്പി ചെടികൾ മൂന്നാറിൽ


അതിമാരക മയക്കുമരുന്നായ പോപ്പി ചെടികൾ മൂന്നാറിൽ. മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജുവും സംഘവുമാണ് മാരകമായ ഓപിയം പോപ്പി ചെടികൾ കണ്ടെടുത്ത്. ദേവികുളം ഗുണ്ടുമല എസ്‌റ്റേറ്റിൽ നിന്നുമാണ് മാരക മയക്കുമരുന്നായ 57 ഓപിയം പോപ്പി ചെടികൾ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സൈജുമോൻ ജേക്കബ്, ജയൽ പിജോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം , മനീഷ് മോൻ സി.കെ, ഡ്രൈവർ അനിൽ കുമാർ കെ പി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അഫ്ഗാനിൽ താലിബാൻ ഭീകരർ അടക്കമുള്ളവർ പോപ്പി ചെടികളിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിയന്ത്രിതമായ അളവിൽ പോപ്പി ചെടികൾ കൃഷി ചെയ്യാറുണ്ട്.

You might also like

Most Viewed