കേരളത്തിൽ ഞായറാഴ്ച മുതൽ‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ‍ കൂടും


സംസ്ഥാനത്ത് ഞായറാഴ്ച മുതൽ‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ‍ കൂടും. ബസ് ചാർ‍ജ് മിനിമം എട്ടു രൂപയിൽ‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വർധിക്കും. ഓട്ടോ ചാർ‍ജ് മിനിമം 25 രൂപയിൽ‍ നിന്നും 30 രൂപയായും കൂടും. ടാക്സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. സിറ്റി ഫാസ്റ്റ് സർ‍വീസുകളുടെ നിരക്ക് 10 രൂപയിൽ‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചർ‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ‍ സർ‍വീസുകൾ‍ 14 രൂപയിൽ‍ നിന്നും 15 രൂപയായും സൂപ്പർ‍ഫാസ്റ്റ് സർ‍വീസുകൾ‍ 20 രൂപയിൽ‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എക്സ്പ്രസ്‌, സൂപ്പർ‍ എക്സ്പ്രസ്‌, സൂപ്പർ‍ എയർ‍ എക്സ്പ്രസ്‌സ്, സൂപ്പർ‍ ഡീലക്സ് / സെമീ സ്ലീപ്പർ‍ സർ‍വീസുകൾ, ലക്ഷ്വറി / ഹൈടെക് ആൻഡ് എയർ‍കണ്ടീഷന്‍ സർ‍വീസുകൾ‍, സിംഗിൾ‍ ആക്സിൽ‍ സർ‍വീസുകൾ, മൾ‍ട്ടി ആക്സിൽ‍  സർ‍വീസുകൾ, ലോ ഫ്ളോർ‍ എയർ‍കണ്ടീഷൻ സർ‍വീസുകൾ‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.  ലോ ഫ്ളോർ‍ നോൺ എയർ‍കണ്ടീഷൻ സർ‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ‍ നിന്നും 10 രൂപയായി കുറച്ചു. എസി സ്ലീപ്പർ‍ സർ‍വീസുകൾ‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. 

ഓട്ടോറിക്ഷകൾ‍ക്ക് മിനിമം ചാർ‍ജ്ജ് 30 രൂപ (1.5 കിലോമീറ്റർ‍ വരെ) മിനിമം ചാർ‍ജ്ജിനു മുകളിൽ‍ ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കിൽ‍ (ഓരോ നൂറു മീറ്ററിനും 1.50 രൂപ) ഈടാക്കാവുന്നതാണ്. ഡ്രൈവർ‍ ഉൾ‍പ്പെടെ ഏഴ് യാത്രക്കാർ‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സിസിക്കു താഴെയുള്ള മോട്ടോർ‍ ക്യാബുകൾ‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർ‍ക്യാബുകൾ‍ ഉൾ‍പ്പെടെ) മിനിമം ചാർ‍ജ്ജ് 200 രൂപ (അഞ്ച് കിലോമീറ്റർ‍ വരെ). മിനിമം ചാർ‍ജ്ജിനു മുകളിൽ‍ ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കിൽ‍ ഈടാക്കാം. ഡ്രൈവർ‍ ഉൾ‍പ്പെടെ ഏഴ് യാത്രക്കാർ‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സിസിക്കു മുകളിലുള്ള മോട്ടോർ‍ ക്യാബുകൾ‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർ‍ക്യാബുകൾ‍ ഉൾ‍പ്പെടെ) മിനിമം ചാർ‍ജ് 225 രൂപയാണ് (‌അഞ്ച് കിലോമീറ്റർ‍ വരെ). മിനിമം ചാർ‍ജിനു മുകളിൽ‍ ഓരോ കിലോമീറ്ററിനും 20 രൂപ നിരക്കിൽ‍ വർധിക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed