ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് എകെ ആന്റണി


ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഇനി പ്രവർത്തന മേഖല തിരുവനന്തപുരം കേന്ദ്രീകരിച്ചാകുമെന്നും എ.കെ ആന്‍റണി വ്യക്തമാക്കി. പാർ‍ട്ടി ഇതുവരെ നൽ‍കിയതിൽ‍ സംതൃപ്തനാണ്, തുടർന്നുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ഭാവി പരിപാടികൾ‍ എല്ലാവരോടും കൂടിയാലോചിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാഭവനിലുണ്ടാകും. സമയമാകുമ്പോൾ പദവികളിൽ നിന്നൊഴിയണം, അതാണ് തന്റെ നിലപാട്. 

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളിൽ തനിക്ക് ലഭിച്ചതുപോലെ അവസരങ്ങൾ‍ മറ്റാർ‍ക്കും ലഭിച്ചിട്ടില്ല.  ജനങ്ങൾ വലിയ ഔദാര്യം കാണിച്ചു. എല്ലാവരോടും കടപ്പാട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.  കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷത്തിന് നിലനിൽ‍പ്പില്ലെന്നും നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോണ്‍ഗ്രസില്ലെന്നും എ.കെ ആന്‍റണി കൂട്ടിച്ചേർ‍ത്തു. നെഹ്‌റു കുടുംബത്തെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed