കേരളത്തിൽ അരിവില കുതിച്ചുയരുന്നു


സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ‍ മട്ടയരിക്ക് 10 രൂപയിലധികം വർ‍ധനവുണ്ടായതായാണ് കണക്ക്. ആവശ്യക്കർ‍ അധികമുള്ള ജയ അരിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് വഴിവെച്ച മറ്റൊരു കാരണം. ഇതേതുടർ‍ന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ‍ 3.50 രൂപയാണ് വർ‍ധിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർ‍ന്ന് സംസ്ഥാനത്ത് കൃഷിയിറക്കൽ‍ കുറഞ്ഞതോടെയാണ് ഇതരസംസ്ഥാന അരിലോബികൾ‍ വില കൂട്ടിയതെന്നാണ് വ്യാപാരികളുടെ പ്രതികരണം. 

മൊത്ത വ്യാപാരികൾ‍ക്ക് 30.50 മുതൽ‍ 36 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന വടി മട്ട അരി ഇപ്പോൾ‍ ലഭിക്കുന്നത് 40 മുതൽ‍ 47.50 രൂപയ്ക്കാണ്. ഇത് ചില്ലറ വ്യാപാരികളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ‍ ഏകദേശം 50 രൂപയാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed