രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ തിരുവനന്തപുരം യാത്രയ്ക്കിടെ സുരക്ഷാവീഴ്ച

തിരുവനന്തപുരം
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ തിരുവനന്തപുരം യാത്രയ്ക്കിടെ സുരക്ഷാവീഴ്ച. മേയർ ആര്യാ രാജേന്ദ്രന്‍റെ കാർ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കു വരുന്നതിനിടെയാണ് സംഭവം.
ഇതേതുടർന്ന് രാഷ്ട്രപതിയുടെ പൈലറ്റ് വാഹനം ബ്രേക്കിട്ടു. അതേസമയം, പ്രോട്ടോക്കോളിനെക്കുറിച്ച് അറിയില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. പ്രോട്ടോക്കോൾ ലംഘനമുണ്ടായോ എന്ന് അറിയില്ലെന്നും മേയർ വ്യക്തമാക്കി.