അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ ഉള്ളിൽ വച്ചാണ് അപകടമുണ്ടായത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്
ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 9 തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി.