മിസ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി ബഹ്റൈൻ മലയാളി

കൊച്ചി
കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ ഇരുപ്പത്തിരണ്ടാം എഡീഷനിൽ നാന്നൂറിലേറെ മത്സരാർത്ഥികളിൽ നിന്ന് ഫസ്റ്റ് റണ്ണർ അപ്പായി ബഹ്റൈൻ മലയാളിയായ ലിവ്യാ ലിഫി തെരഞ്ഞെടുക്കപ്പെട്ടു. അവസാന പട്ടികയിൽ ഇടം പിടിച്ച 25 മത്സരാർത്ഥികളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഗോപിക സുരേഷാണ് മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂർ സ്വദേശിനിയായ ഗഗന ഗോപാലാണ് സെക്കന്റ് റണ്ണർ അപ്പ്. ചലചിത്ര സംവിധായകൻ ജിത്തു ജോസഫ്, സിനിമാതാരം വീണ നായർ, സംരഭകയായ ശോഭ വിശ്വനാഥ്, സംഗീത സംവിധായകൻ ദീപക് ദേവ്, സംരഭകയായ അനീഷ ചെറിയാൻ, സിനിമ താരം ദീപ തോമസ്, പിന്നണി ഗായകനായ അനൂപ് ശങ്കർ, ചലചിത്ര താരം ഇനിയ, എന്നിവരായിരുന്നു ഫൈനൽ മത്സരത്തിലെ വിധികർത്താക്കൾ.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലിവ്യാ ലിഫി ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥിനിയാണ്. 2018ൽ ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിൽ നടന്ന മെയ് ക്വീൻ സൗന്ദര്യ മത്സരത്തിൽ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു.
ബഹ്റൈൻ പ്രവാസികളും എറണാകുളം ആളൂർ സ്വദേശികളുമായ ലിഫി പൗലോസിന്റെയും സിനി ആന്റണിയുടെയും മകളാണ് ലിവ്യ ലിഫി. ഇന്ത്യൻ സ്കൂൾ മൂന്നാം തരം വിദ്യാർത്ഥിനിയായ ലിയോണ ലിഫി സഹോദരിയാണ്.
kk