ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമ; മോഫിയ നേരിട്ടത് കൊടിയ പീഡനം


കൊച്ചി: ആലുവയിലെ ഭർതൃവീട്ടിൽ മൊഫിയ പർ‍വീൺ നേരിട്ടത് കൊടിയ പീഡനം. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ട്. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗീക വൈകൃതങ്ങൾ ചെയ്യാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ഇയാൾ‍ മൊഫിയയുടെ ശരീരത്തിൽ‍ മുറിവേൽ‍പ്പിച്ചു.

ഭർ‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭർ‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭർ‍തൃവീട്ടുകാർ‍ മുദ്രകുത്തുകയും ചെയ്തു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നൽ‍കാത്തതിനെ തുർ‍ന്നാണ് പീഡനം തുടർ‍ന്നതെന്നും റിമാൻഡ് റിപ്പോർ‍ട്ട് പറയുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed