ട്രെയിനിൽ മാധ്യമ പ്രവർത്തയ്ക്ക് നേരെ ആക്രമണം; യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: ട്രയിനിൽ മാധ്യമ പ്രവർത്തയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത റെയിൽവെ ഉദ്യോഗസ്ഥനായ ഭർത്താവിനേയും ആക്രമിച്ചു. ദന്പതികളെ രക്ഷിക്കുന്നതിനിടെ പൊലീസുകാരെയും യുവാക്കൾ ആക്രമിച്ചു.

കോഴിക്കോട് പുതിയറ സ്വദേശി അജൽ കെ, ചേവയൂർ സ്വദേശി അതുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാർ എക്സ്പ്രസ്സിൽ വർക്കലയ്ക്കു പോകും വഴി ചിറയിൻകീഴിൽ വെച്ച്  കോഴിക്കോട് സ്വദേശികളായ  യുവാക്കൾ യുവതിയോട് അപമര്യാദയായി പെരുമാറി.

പ്ലാറ്റ്ഫോമിലായിരുന്ന ഭർത്താവിനെ യുവതി വിവരം അറിയിച്ചു, അപമര്യാദയായി പെരുമാറിയ  യുവാക്കളെ ഭർത്താവ് ചോദ്യം ചെയ്തിനെ തുടർന്ന് യുവാക്കൾ തങളെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. സംഭവമറിഞ്ഞെത്തി യുവാക്കളെ പിടികൂടുന്നതിനിടെ പൊലീസ്കാരെയും  യുവാക്കൾ ആക്രമിച്ചു. ബലം പ്രയോഗിച്ചാണ് അക്രമികളെ കീഴ്പ്പെടുത്തിയത്. അതേസമയം കൊല്ലം റയിൽവേ പൊലീസ് ദന്പതികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed