കൊണ്ടോട്ടിയിലെ പീഡനശ്രമം; പ്രതി പതിനഞ്ച് വയസുകാരൻ; കുറ്റം സമ്മതിച്ചു



മലപ്പുറം കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പതിനഞ്ച് വയസുകാരൻ. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഇതേപ്പറ്റി ചോദിച്ചപ്പോൾ പട്ടി ഓടിച്ചപ്പോൾ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇന്നലെ പട്ടാപകലാണ് സംഭവം നടന്നത്. കോളജിൽ നിന്ന് വരികയായിരുന്ന 21 കാരിക്ക് ദുരനുഭവമുണ്ടയാത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അക്രമി വിദ്യാർത്ഥിനിയെ കീഴ്‌പ്പെടുത്തി സമീപത്തെ വാഴ തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. തലയിൽ കല്ലു കൊണ്ടിടിച്ചും മർദിച്ചുമായിരുന്നു പീഡനശ്രമം. കുതറി മാറി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

You might also like

  • Straight Forward

Most Viewed