കാണാൻ കൊള്ളാം, പക്ഷെ വായ തുറന്നാൽ ഭരണിപ്പാട്ട്': തിരുവനന്തപുരം മേയറെ അധിക്ഷേപിച്ച് കെ. മുരളീധരൻ


തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ വിവാദ പരാമർശവുമായി കെ. മുരളീധരൻ എംപി. മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽനിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു. എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നതെന്ന് ഓർക്കണം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ "കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed