കോളേജുകൾ ഒക്ടോബർ 4ന് തുറക്കുമെന്ന് മന്ത്രി ആർ. ബിന്ദു


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോളേജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റർ‍ ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷിഫ്റ്റ് അല്ലെങ്കിൽ‍ ഒന്നിടവിട്ട ദിവസങ്ങളിൽ‍ ക്ലാസുകൾ‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാർ‍ത്ഥികൾ‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ‍ നടപടി സ്വീകരിക്കും.

സമയം സംബന്ധിച്ച കാര്യങ്ങളിൽ‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വർ‍ഷം ക്രമീകരിച്ച അതേ രീതിയിൽ‍ തന്നെയായിരിക്കും ക്ലാസുകൾ‍ ക്രമീകരിക്കുക. മുഴുവൻ അദ്ധ്യാപകർ‍ക്കും വിദ്യാർ‍ത്ഥികൾ‍ക്കും വാക്സിൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി നാളെ പ്രിൻസിപ്പൽമാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed