കോവിഡ്: കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നു ആരോഗ്യ മന്ത്രി


തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.  കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമിക്കണം. കുട്ടികളെയും കൊണ്ട് പോകുന്ന ഷോപ്പിംഗ് ഒഴിവാക്കണം.  കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവരും വ്യക്തിപരമായ ഇടപെടൽ‍ നടത്തണമെന്നും വീണാ ജോർ‍ജ് അഭ്യർത്ഥിച്ചു. 

കൂടിച്ചേരലുകളും, ബന്ധുഗൃഹസന്ദർ‍ശനവും ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed