തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ
തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാന്പത്തിക പ്രതി സന്ധിയിൽ. അടുത്ത മാസം ശന്പളം നൽകാൻ പണമില്ലെന്ന് ബോർഡ് അറിയിച്ചു. നിലവിൽ ബോർഡിന്റെ നീക്കിയിരിപ്പ് 10 കോടിയിൽ താഴെ മാത്രമാണ്. സർക്കാരിനോട് വീണ്ടും സഹായം തേടിയതായി ബോർഡ് പ്രസിഡൻ്റ് എൻ. വാസു അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ദേവസ്വം ബോർഡിലും സാന്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ബോർഡിന്റെ കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം പൂർണമായും നിലച്ചതോടെയാണ് ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കിയത്.
പത്ത് കോടി രൂപയുടെ നീക്കിയിരിപ്പിന് പുറമെ 13 കോടി രൂപ നിക്ഷേപമായി ഉണ്ട്. എന്നാൽ ഈ പലിശയും ജീവനക്കാർക്ക് ശന്പളം നൽകാൻ തികയാത്തതുകൊണ്ടാണ് ബോർഡ് സർക്കാർ സഹായം തേടിയിരിക്കുന്നത്.

