പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കുമ്മനം


തിരുവനന്തപുരം: പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ല. ബിജെപിയെ തകർക്കാനാണ് പിണറായി അന്വേഷണസംഘത്തെ രൂപീകരിച്ചത്. കെ. സുരേന്ദ്രനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും കുമ്മനം പറഞ്ഞു. 

അതേസമയം, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടന്നു. കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ചാണ് പ്രതിഷേധ സമരം.

You might also like

  • Straight Forward

Most Viewed