സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സൗജന്യകിറ്റ് ആവശ്യമെങ്കിൽ തുടരും. അനർഹമായി ബിപിഎൽ കാർഡ് കൈവശം വച്ചിരിക്കുന്നവർ ജൂൺ 30നകം തിരിച്ച് ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ച റേഷൻകട ജീവനക്കാർക്കുള്ള സഹായം സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. റേഷൻ കടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40തോളം പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനാണ് ഇതുവരെ ക്രമീകരണം. കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വീടുകളിൽ എത്തിച്ചു നൽകുന്ന കാര്യം സജീവ പരിഗണയിലാണെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.