വേദി സെൻട്രൽ സ്റ്റേഡിയം തന്നെ; സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെ കുറയ്ക്കാൻ തീരുമാനം


 

സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ തന്നെ നടക്കും, എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. ഇടത് കേന്ദ്രത്തിൽ നിന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കാൻ ധാരണയായത്. സാമൂഹിക അകലം കൃത്യമായി പാലിക്കും. അധികം ആളുകൾ ഉണ്ടാവില്ലെന്നും സി.പി.എം. – സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ചയിൽ തീരുമാനമായി. ചടങ്ങിൽ പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed