ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് രമേശ് ചെന്നിത്തല

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കുമെന്ന നിലപാടിലാണ് ചെന്നിത്തല. തെറ്റായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നും രമേശ് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.