നെടുന്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

മലപ്പുറം: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വർണം പിടികൂടി. ബോട്ടിലിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഫ്‌ളൈ ദുബൈ വിമാനത്തിൽ ദുബായിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ആറ് ബോട്ടിലുകളിലായാണ് സ്വർണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.