ഷംസീറിനെ തോല്‍പ്പിക്കാൻ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലീബീ ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് വിഷയദാരിദ്രമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും വോട്ട് സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലെ ബിജെപി- കോൺഗ്രസ് ധാരണ പൂർവ്വാധികം ശക്തി പ്രാപിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed