തൃശ്ശൂര്‍ ഇത്തവണ എടുക്കുകയല്ല, ജനങ്ങള്‍ തരും; സുരേഷ് ഗോപി


തൃശ്ശൂര്‍: തൃശ്ശൂര്‍ ഇത്തവണ എടുക്കുകയല്ല, ജനങ്ങള്‍ തരുമെന്ന് തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. ശബരിമല പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജയിച്ചാൽ എം.എൽ.എ എന്നതിനപ്പുറത്തുള്ള കാര്യങ്ങൾ ചെയ്യും. സാംസ്കാരിക തലസ്ഥാനമായ തൃശ്ശുരില്‍ ടൂറിസത്തിലൂടെ വിസിറ്റേഴ്സ് ഹബാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ, പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച, ആ പശ്ചാത്തലമെല്ലാം ജനങ്ങളെ ഓര്‍മ്മയിലുണ്ടാകണം എന്ന് അറിയിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed