ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി
കൊല്ലം: ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം. ഇടതുപക്ഷ സർക്കാർ നൽകിയ കിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്‍റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ എൽഡിഎഫിന് ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

