ആറ് വയസുകാരന്‍റെ കൊലപാതകം; രക്ഷകൻ എത്തുമെന്നു കരുതിയെന്ന് ഷഹീദയുടെ മൊഴി


പാലക്കാട്: കുഞ്ഞിന്‍റെ കഴുത്തറുക്കുന്നതിനു മുന്പ് രക്ഷകനായി ദൈവം വരുമെന്നു വിശ്വസിച്ചിരുന്നതായി മാതാവ് ഷഹീദയുടെ മൊഴി. പൂളക്കാട് ആറുവയസുകാരനായ മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ മാതാവ് പോലീസിനു നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന ഈ വിവരം. യുവതി അന്ധമതവിശ്വാസം വളർത്തുന്ന ഗ്രൂപ്പുകളുടെ സ്വാധീനത്തിൽപ്പെട്ടിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പുതുപ്പള്ളിത്തെരുവ് പൂളക്കാട്ട് സുലൈമാന്‍റെ ഭാര്യ ഷഹീദ (32) ഉറങ്ങിക്കിടക്കുകയായിരുന്ന ഇളയമകൻ ആമിൽ ഇഹ്സാനെ കുളിമുറിയിൽവച്ച് കഴുത്തറത്തത്. ഗർഭിണികൂടിയായ ഷഹീദയെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed