സിവിൽ കോടതിയലക്ഷ്യക്കേസുകളിൽ നടപടിയെടുക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: വിൽ കോടതിയലക്ഷ്യക്കേസുകളിൽ നടപടിയെടുക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമുണ്ടെന്നു വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം കേസുകൾ നടപടിക്കായി ഡിവിഷൻ ബെഞ്ചിനു വിടണമെന്ന മുൻ ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ചിനു മുന്നിലുള്ള കേസിൽ കോടതിയലക്ഷ്യമുണ്ടായെന്നു പ്രഥമദൃഷ്ട്യാ ബോധ്യമായാൽ ആ ബെഞ്ചിനുതന്നെ നടപടിയെടുക്കാമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി




