പാലാരിവട്ടംപാലം അഴിമതിക്കേസ്: വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചു

കൊച്ചി: പാലാരിവട്ടംപാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കർശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട്, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂർണമായി സഹകരിക്കണം എന്നീ കർശന ഉപാധികളോടെയാണ് കോടതി ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചത്.