മാളിൽ നടിയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾക്ക് ജാമ്യം
കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് റംഷാദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
എറണാകുളം സെഷൻസ് കോടതി ജഡ്ജി കെ. കമനീസാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ലയിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം എന്നീ ഉപാധികളോടെയാണു ജാമ്യം. കഴിഞ്ഞ 20നാണ് പ്രതികൾ അറസ്റ്റിലായത്.