അഭയ കൊലക്കേസ്; വിധി ഡിസംബർ 22ന്


തിരുവനന്തപുരം: അഭയ കൊലക്കേസിൽ വിധി പ്രഖ്യാപനം ഡിസംബർ 22ന്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവം നടക്കുന്നത്. കേസിലെ വിചാരണ പൂർത്തിയായി. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.

കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂർത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ വാദം പൂർത്തിയായതോടെയാണ് മുഴുവൻ പ്രതികളുടെയും വാദം പൂർത്തിയായത്. സംഭവത്തിൽ താൻ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂർ കോടതിയിൽ പറഞ്ഞു.

കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂർ കോടതി മുൻപാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷൻ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed