ആരോപണങ്ങൾ അടിസ്ഥാനരഹിതം; വാസ്തവമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: സ്പീക്കർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വളരെ നിർഭാഗ്യകരവും ഖേദകരവുമായിപ്പോയെന്ന് സ്പീക്കർ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റേത്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
നിയമസഭയോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടനാ പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. സമൂഹത്തിന്റേയും രാഷ്ട്രീയ പാർട്ടികളുടേയും മറ്റ് സംഘഘടനകളുടേയും വിമർശനത്തിന് വിധേയനമാകുന്നതിൽ തനിക്ക് യാതൊരു അസഹിഷ്ണുതയുമില്ല. എന്നാൽ വസ്തുതയ്ക്ക് നിരക്കാത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾവച്ച് ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കുന്ന രീതി ശരിയല്ല. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷമായി നടന്നത്. ദേശീയ അംഗീകാരം വരെ ലഭിച്ചു. കേരള നിയമസഭ എടുക്കുന്ന തീരുമാനങ്ങളെ മതിപ്പോടെയാണ് മറ്റുള്ളവർ നോക്കിക്കാണുന്നതെന്നും സ്പീക്കർ പറഞ്ഞു.
പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരമെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. വിമര്‍ശനത്തിന് വിധേയനാകാൻ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ല. എന്നാൽ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.