സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി
കൊല്ലം: മൺറോ തുരുത്ത് കൊലപാതകത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി ആർ ഇളങ്കോ. പ്രതി അശോകൻ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളെന്ന് റൂറൽ എസ്പി. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണമാണോയെന്നും അന്വേഷിക്കും. സംഭവസ്ഥലത്തിന് തൊട്ടടുത്ത് പാർട്ടി ഓഫീസ് ഉള്ളതിനാൽ മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു.
ഇന്നലെയാണ് കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനായ മണിലാൽ കുത്തേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് പട്ടം തുരുത്ത് സ്വദേശി അശോകൻ പൊലീസ് കറ്റഡിയിലെടുത്തു. പ്രതി അശോകൻ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. കൊലപാതകം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.

