നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രിംകോടതിയില്‍


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയെ എതിർത്താണ് നടപടി. ഹർജിയില് ഇടക്കാല ഉത്തരവിന് മുന്പ് തന്റെ ഭാഗം കേൾക്കാന് തയാറാകണമെന്ന് കാണിച്ച് ദിലീപ് തടസ ഹർജി ഫയൽ ചെയ്തു. യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി മാറ്റാൻ സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ ഹർജിയില് പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റേണ്ടതില്ല എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റുന്നതിന് പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി നടപടി. ഇതിന് പിന്നാലെ സർക്കാർ നിയമോപദേശം തേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed