കേരളത്തില്‍ ഇന്ന് 7007 പേർക്കുകൂടി കോവിഡ്; 29 മരണം


തിരുവനന്തപുരം: കേരളത്തിൽ 7007 പേർക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂർ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂർ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസർഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാന്പിളുകളാണ് പരിശോധിച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1771 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed