മാവോയിസ്റ്റ് പ്രവർത്തകന്‍ വേൽമുരുകന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്


വയനാട്: പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുകന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്നും നാല് വെടിയുണ്ടകൾ കണ്ടെടുത്തുവെന്നും നാൽപതോളം മുറിവുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നെഞ്ചിലും വയറിലുമാണ് മുറിവുകൾ കണ്ടെത്തിയത്.

എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ചതാണ് പരിക്കുകളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്ന്. പിന്നീട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed