കരിപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം തിരിച്ചിറക്കി


കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഷാർജയ്ക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ക്യാബിനിലെ മർദത്തിൽ വ്യതിയാനമുണ്ടായതാണ് സാങ്കേതിക തകരാറിന് കാരണം. പുലർച്ചെ 3.30 ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോളാണ് തകരാർ കണ്ടെത്തിയത്. അപകടം ഒഴിവാക്കാൻ 4.10 ഓടെ വിമാനം തിരിച്ച് കരിപ്പൂരിൽ തന്നെ ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് രാവിലെ 7.50 ന് വിമാനംയാത്ര പുനഃരാരംഭിച്ചു.

You might also like

  • Straight Forward

Most Viewed