മാ​സ്‌​ക് ധ​രി​ച്ചില്ലെങ്കിൽ വൻ പിഴ; ക​ട​ക​ളി​ൽ ഗ്ലൗ​സ് നി​ർ​ബ​ന്ധമാക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികളുമായി സർക്കാർ. മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കടകളിൽ കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കാവൂ. കടകളിൽ സാനിറ്റൈസർ നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കടകളിൽ ക്രമീകരണങ്ങൾ ഒരുക്കേണ്ട ചുമതല കട ഉടമയ്ക്കാണ്. ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത പക്ഷം നടപടിയെടുക്കും. ജനങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങളുടെ ബാധ്യത ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

  • Straight Forward

Most Viewed