പാര്‍ട്ടിക്കുള്ളിലെ നിഴല്‍യുദ്ധം നേതാക്കന്മാർ അവസാനിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതാക്കള്‍ സംയമനം പാലിക്കണം. സ്വയം വിമര്‍ശനംകൊണ്ട് തെറ്റ് തിരുത്തണം. പാര്‍ട്ടിക്കുള്ളിൽ കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്ന കെ. മുരളീധരന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് പേകേണ്ടത്. അവിടെ ഒരു അപശബ്ദം ഉണ്ടാകുന്നത് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് ഗുണം ചെയ്യില്ല. എംപിമാരുമായി നിരന്തരം ചര്‍ച്ച നടത്താറുണ്ട്. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറഞ്ഞുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. പരാതികള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.