ഡോ. പി.എം മാത്യു വെല്ലൂർ അന്തരിച്ചു
തിരിവനന്തപുരം: മനഃശാസ്ത്ര ചികിത്സകൻ ഡോ. പി.എം മാത്യു വെല്ലൂർ അന്തരിച്ചു. തിരുവനന്തപുരം ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. അഞ്ചുവർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം നാളെ (ചൊവ്വ) സ്വദേശമായ മാവേലിക്കരയിൽ നടക്കും. ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരായിരുന്നു. 1970 വരെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
