കോവിഡ്: സ്ഥിതി രൂക്ഷം; കേരളം വീണ്ടും അടച്ചുപൂട്ടലിലേക്കോ?
തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് യോഗം. ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. സർക്കാർ നിർദേശങ്ങൾ പ്രതിപക്ഷ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
