ജോ ​ബൈ​ഡ​ന് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ട്രം​പ്


വാഷിംഗ്ടൺ; ഡിസി അമേരിക്കൻ പ്രസിഡണ്ട്് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് നിലവിലെ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് ട്രംപ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ചൊവ്വാഴ്ച നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് സംവാദത്തിനു മുൻപ് പരിശോധന നടത്തണമെന്നാണ് ട്രംപിന്‍റെ ആവശ്യം. 

ബൈഡന്‍റെ സംവാദങ്ങളിലെ പെരുമാറ്റങ്ങളിൽ സ്ഥിരതക്കുറവും പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുമുണ്ടെന്നും അതിനാലാണ് താൻ ഇക്കതാര്യം ആവശ്യപ്പെടുന്നതെന്നും ട്രംപ് പരിഹാസത്തോടെ വിശദീകരിച്ചു. നേരത്തെയും, ട്രംപ് ബൈഡനെതിരെ സമാനമായ പ്രതികരണങ്ങൾ നടത്തിയിരുന്നു.

You might also like

Most Viewed