ചികിത്സ കഴിഞ്ഞ കോവിഡ് രോഗി വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ; ആരോഗ്യ മന്ത്രിക്ക് പരാതി നൽകി കുടുംബം


തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ കോവിഡ് രോഗി വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ. സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് കുടുംബം പരാതി നൽകി.  കഴിഞ്ഞ മാസം 21ന്് അപകടം പറ്റി തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ച അനിൽകുമാറിനാണ് ഈ ദുരവസ്ഥ. ചികിത്സയിലിരിക്കെ ഈ മാസം 6 ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായി വീട്ടിലെത്തിച്ചപ്പോൾ അനിൽകുറിന്റെ ശരീരം പുഴുവരിച്ച നിലയിലായിരുന്നു.

ആശുപത്രിയിൽ വെച്ചാണ് കോവിഡ് ബാധിച്ചത്. അതിന് ശേഷം അനിൽകുമാറിന് ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിന്റെ ശരീരം തളർന്ന നിലയിലാണ്. സംസാരിക്കാനും കഴിയില്ല.  ഐസിയുവിൽ നിന്നാകാം കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

കഴുത്തിൽ പ്ലാസ്റ്റർ മാറ്റിയപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു. ശരീരത്തിന്റെ പലഭാഗത്തും മുറിവുകൾ ഉണ്ട്. പലതും പുഴുവരിച്ചും തുടങ്ങി. അപകടം നടന്ന ദിവസം ആദ്യം പേരൂർക്കട ജില്ല ആശുപത്രിയിലായിരുന്നു എത്തിച്ചത്. കഴുത്തിന് പൊട്ടൽ ഉൾപ്പെടെ  ഗുരുതരമായതോടെയാണ് മെഡിക്കൽ കൊളേജിലേയ്ക്ക് മാറ്റത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed