സ്ത്രീ വിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല


തിരുവനന്തപുരം: പാങ്ങോട് പീഡനക്കേസുമായി ബന്ധപ്പെട്ട സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി മനസിൽ ഉദ്ദേശിക്കാത്ത പരാമർശമാണ് ഉണ്ടായതെന്ന് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ വിവാദ വാക്കുകൾ പിൻവലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേമയം കേരളത്തെ അപമാനത്തിലാഴ്ത്തിയ ആറന്മുള, തിരുവനന്തപുരം പീഡനങ്ങളുടെ ഉത്തരവാദിത്തം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും സർക്കാർ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

You might also like

Most Viewed