കോവിഡ് കാലത്തെ മികച്ച 50 ചിന്തകരുടെ പട്ടികയിൽ ഒന്നാമതെത്തിയത് ശൈലജ ടീച്ചർ


ലണ്ടൻ: കോവിഡ് കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഒന്നാം സ്ഥാനത്ത്. യുകെയിലെ പ്രോസ്പെക്ട് മാസിക നടത്തിയ വോട്ടെടുപ്പിലാണു കെ.കെ. ശൈലജ ഒന്നാമതെത്തിയത്.

ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാനും മരണനിരക്കു കുറക്കാനും കഴിഞ്ഞതു മന്ത്രിയുടെ ഇടപെടലിലൂടെയാണെന്ന് പ്രോസ്പെക്ട് മാസിക പറയുന്നു. നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്തു മന്ത്രിയുടെ നേതൃത്വത്തിൽ കൈക്കൊണ്ട പ്രതിരോധ പ്രവർത്തനത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനാണ് ചിന്തകരുടെ പട്ടികയിൽ ശൈലജക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. രാജ്യത്തെ മുന്നോട്ടുനയിക്കുന്ന നേതൃപാടവമാണ് ആർഡേനെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്. 20,000 പേർ വോട്ട് ചെയ്താണു ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടിക പ്രോസ്പെക്ട് മാസിക ഒരുക്കിയത്.
ആർകിടെക്ട് മരിയാന തബസും, ചിന്തകൻ കോണൽ വെസ്റ്റ്, രാഷ്ട്രീയ നിരീക്ഷക ഇലോണ സാബോ കാർവാല, ചരിത്രകാരി ബ്രിസ്റ്റോൾ ഒലിവേറ്റ ഒറ്റലേ, ഫിലിപ്പ് വാൻ പാരിസ്, റൂത്ത് വിൽസണ്‍ ഗിൽമോറെ തുടങ്ങിയവരാണ് പട്ടികയിൽ പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed