പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം. നേരത്തെ കേസിൽ കോടതി വെറുതെവിട്ട പ്രതികൾ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസിൽ പുനരന്വേഷണം നടത്താൻ സിപിഎമ്മിനെ കോൺഗ്രസ് വെല്ലുവിളിച്ചു. സിപിഎം ശക്തികേന്ദ്രമായ പ്രദേശത്ത് പുറത്തു നിന്നുമുള്ള ഒരാൾക്ക് സ്മാരകം നശിപ്പിക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.