സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി


ആലുവ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കളമശേരി മെഡിക്കൽ കോളജിൽ ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed