കോട്ടയത്ത് കളക്ടർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ ക്വാറന്റീനിൽ
കോട്ടയം: ജില്ലാ കളക്ടർ എം അഞ്ജന ക്വാറന്റീനിൽ. ഓഫീസ് സ്റ്റാഫംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കളക്ടർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്. കളക്ടറെ കൂടാതെ എഡിഎമ്മും (അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്) മറ്റ് ഉന്നതോദ്യോഗസ്ഥരും ക്വാറന്റീനിൽ തുടരുകയാണ്. ആരോഗ്യ വകുപ്പും ഇവരോട് ക്വാറന്റീനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.


