എം. ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നാലുമണിയോടെയാണ് ശിവശങ്കരന്‍ വീട്ടിൽ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. ഔദ്യോഗിക ചോദ്യം ചെയ്യലാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ എൻഐഎ അറിയിച്ചിട്ടില്ല.
രണ്ട് ദിവസം മുന്‍പ് എൻഐഎ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാം എന്ന് മൊഴി നൽകിയത് സരിത്ത് മാത്രമാണ്. സന്ദീപും സ്വപ്‌നയും സ്വർണക്കടത്ത് ശിവശങ്കറിന് അറിയില്ലെന്നായിരുന്നു മൊഴി നൽകിയിരുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്ന ഫ്‌ളാറ്റുകളിൽ എം. ശിവശങ്കറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളാകും അന്വേഷണ സംഘം ചോദിച്ചറിയുക.


