സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് പുല്ലുവിള സ്വദേശിനി


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വർഗീസാണ് മരിച്ചത്. അറുപത് വയസായിരുന്നു. കിടപ്പുരോഗിയായ ട്രിസാ വർഗീസിന്റെ ആന്റിജൻ പരിശോധന പോസിറ്റീവായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

വർഷങ്ങളായി കിടപ്പിലായിരുന്നു ട്രീസ. നിരവധി രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. പുല്ലുവിള കേന്ദ്രീകരിച്ച് സന്പർ‍ക്ക രോഗബാധ വർധിച്ച സാഹചര്യത്തിലാണ് ഇവിടെ പരിശോധനകളുടെ എണ്ണം കൂട്ടിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed